22 December Sunday

ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച്‌ മന്ത്രിമാർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

ദുരിതാശ്വാസ ക്യാമ്പിലെത്തിയ മന്ത്രിമാരായ ഒ ആർ കേളുവും എ കെ ശശീന്ദ്രനും അംഗങ്ങളെ ആശ്വസിപ്പിക്കുന്നു

കൽപ്പറ്റ
ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് മന്ത്രിമാരായ ഒ ആർ കേളുവും എ കെ ശശീന്ദ്രനും. കണിയാമ്പറ്റ ജിയുപി സ്‌കൂൾ, കൈതക്കൽ ജിഎൽപി സ്‌കൂൾ, പൂതാടി എസ്എൻഎച്ച്എസ് സ്‌കൂളുകളിലെ ക്യാമ്പുകളാണ് മന്ത്രിമാർ സന്ദർശിച്ചത്. ക്യാമ്പുകളിൽ കഴിയുന്നവരോട് സംസാരിക്കുകയും സൗകര്യങ്ങൾ ഉറപ്പാക്കുകയുംചെയ്തു. വകുപ്പുകൾ കൃത്യസമയങ്ങളിൽ ഇടപെടൽ നടത്തുന്നത് സംബന്ധിച്ചും ആരോഗ്യ പ്രവർത്തകരുടെ സേവനം ക്യാമ്പിൽ ലഭിക്കുന്നുണ്ടോയെന്നും മന്ത്രിമാർ ചോദിച്ചറിഞ്ഞു. മന്ത്രി എ കെ ശശീന്ദ്രൻ കണിയാമ്പറ്റ ജിയുപി സ്‌കൂളിലെ ക്യാമ്പിൽനിന്ന്‌ ഉച്ചഭക്ഷണവും കഴിച്ചാണ്‌ മടങ്ങിയത്‌.  
 ഇവിടെ കണിയാമ്പറ്റ പഞ്ചായത്തിലെ ചിറ്റൂർ, ചൊവ്വണ്ടേരി, ചീങ്ങാടി, കാവുവയൽ എന്നിവിടങ്ങളിലെ 129 അംഗങ്ങളാണുള്ളത്‌. കൈതക്കൽ ജിയുപി സ്‌കൂളിലെ ക്യാമ്പിൽ 123 അംഗങ്ങളും പൂതാടി എസ്എൻഎച്ച്എസ് സ്‌കൂളിൽ 134 അംഗങ്ങളുമാണുള്ളത്‌. എഡിഎം കെ ദേവകി, അസിസ്റ്റന്റ് കലക്ടർ ഗൗതംരാജ്, ഹുസൂർ ശിരസ്തദാർ വി കെ ഷാജി എന്നിവരും മന്ത്രിമാർക്കൊപ്പമുണ്ടായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top