27 December Friday

പ്രഖ്യാപനത്തിൽ ഒതുങ്ങില്ല സിപിഐ എമ്മിന്റെ സ്‌നേഹത്തണൽ: 31 വീടുകൾ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024
 
കൽപ്പറ്റ
പാവപ്പെട്ടവർക്കും അശരണർക്കും തണലേകുന്ന സിപിഐ എമ്മിന്റെ സ്‌നേഹവീട്‌ പദ്ധതിയിൽ ജില്ലയിൽ 31 വീടുകൾ പൂർത്തിയായി. സിപിഐ എം സംസ്ഥാനതലത്തിൽ ഏറ്റെടുത്ത പദ്ധതിയാണ്‌ ഉരുൾപൊട്ടൽ ദുരന്തത്തിൽ നാട്‌ വിറങ്ങലിച്ച്‌ നിൽക്കുമ്പോൾ മാതൃകയാകുന്നത്‌. 
ജില്ലയിൽ മുഴുവൻ ലോക്കൽ കമ്മിറ്റികളിലും ഒരു വീടെങ്കിലും നിർമിച്ചുനൽകാനാണ്‌ സിപിഐ എം തീരുമാനിച്ചത്‌. ചില ലോക്കൽ കമ്മിറ്റികളുടെ പരിധിയിൽ ഒന്നിലധികം വീടുകൾ നിർമിച്ചിട്ടുണ്ട്‌. ജാതി, -മത, രാഷ്‌ട്രീയ വ്യത്യാസമില്ലാതെ പാവപ്പെട്ടവരും വീടില്ലാത്തവരുമായ അർഹരെ കണ്ടെത്തി സൗകര്യം ഒരുക്കുന്ന പദ്ധതിക്ക്‌ വലിയ സ്വീകാര്യതയാണ്‌ ലഭിക്കുന്നത്‌. വീടെന്നത്‌ സ്വപ്‌നമായി അവശേഷിച്ച ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള കുടുംബങ്ങളാണ്‌ സിപിഐ എമ്മിന്റെ സ്‌നേഹത്തണലിൽ സുരക്ഷിതരായത്‌.  65 ലോക്കൽ കമ്മിറ്റികളിൽ അവശേഷിക്കുന്ന വീടുകളുടെ നിർമാണവും പുരോഗമിക്കുന്നു.  പത്തിലേറെ വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്‌. 
പ്രാദേശികമായി ലഭിക്കുന്ന സാമ്പത്തിക സഹായവും കല്ല്‌,  മണൽ, കമ്പി എന്നിങ്ങനെയുള്ളവ സ്വീകരിച്ചുമാണ്‌ വീടുകൾ നിർമിച്ചത്‌. കൃഷ്‌ണഗിരി ലോക്കലിലെ കൊളഗപ്പാറ ബ്രാഞ്ച്‌ നിർമിച്ച വീട്‌ തിങ്കളാഴ്‌ച കൈമാറി. പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, മേപ്പാടി, മുട്ടിൽ, അമ്പലവയൽ, കൃഷ്‌ണഗിരി, മീനങ്ങാടി, തൊണ്ടർനാട്‌, അഞ്ചുകുന്ന്‌, കാഞ്ഞിരങ്ങാട്‌, പയ്യമ്പള്ളി, മൂലങ്കാവ്‌, നല്ലൂർനാട്‌, കാട്ടിക്കുളം, പാടിച്ചിറ, ചുള്ളിയോട്,  നൂൽപ്പുഴ,  കൽപ്പറ്റ നോർത്ത്,  കൽപ്പറ്റ സൗത്ത്‌, അച്ചൂരാനം, വൈത്തിരി, പൊഴുതന, വാളാട്, നടവയൽ, ഏച്ചോം, മാനന്തവാടി ടൗൺ, പേര്യ, വടുവൻചാൽ, മാനന്തവാടി, തരിയോട്‌ എന്നീ ലോക്കൽ കമ്മിറ്റികളാണ്‌ വീട്‌ പൂർത്തിയാക്കി താക്കോൽ കൈമാറിയത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top