27 December Friday

ഇനി സ്‌നേഹവീട്ടിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

സിപിഐ എം സ്‌നേഹവീടിന്റെ താക്കോൽ ജില്ലാ സെക്രട്ടറി പി ഗഗാറിൻ ബിനീഷിന്റെ കുടുംബത്തിന്‌ കൈമാറുന്നു

 മീനങ്ങാടി

സിപിഐ എം സ്‌നേഹത്തണലിൽ ബിനീഷിനും കുടുംബത്തിനും വീടൊരുങ്ങി. മീനങ്ങാടി പഞ്ചായത്തിലെ കൊളഗപ്പാറയിൽ കുമ്പാരക്കുനി ബിനീഷിനും കുടുംബത്തിനുമാണ്‌ സിപിഐ എം കൊളഗപ്പാറ ബ്രാഞ്ച്‌ സ്‌നേഹവീട്‌ നിർമിച്ചുനൽകിയത്‌. ഹോട്ടൽ പാചകത്തൊഴിലാളിയായ ബിനീഷും തയ്യൽ തൊഴിലാളിയായ ഭാര്യ സുമിതമോളും സ്‌കൂൾ വിദ്യാർഥികളായ മക്കൾ നവനീതും നവമിയും താൽക്കാലികമായി ഉണ്ടാക്കിയ ഷെഡിലാണ്‌ കഴിഞ്ഞിരുന്നത്‌. കഴിഞ്ഞ മാർച്ച്‌ 19നാണ്‌ വീടിന്‌ തറക്കല്ലിട്ടത്‌. അഞ്ചുമാസം തികയുന്നതിനുമുമ്പ്‌ നിർമാണം പൂർത്തിയായി. രണ്ട്‌ കിടപ്പുമുറിയും അടുക്കളയും ഹാളും ശുചിമുറിയും അടങ്ങിയ കോൺക്രീറ്റ്‌ വീടിന്‌ പതിനൊന്നര ലക്ഷം രൂപ ചെലവായി. ജനങ്ങളിൽനിന്നുള്ള സംഭാവനക്കൊപ്പം പാർടി പ്രവർത്തകരുടെ ശ്രമദാനവുമുണ്ടായി.
കൃഷ്‌ണപിള്ള ദിനത്തിൽ ജില്ലാ സെക്രട്ടറി പി ഗഗാറിൻ വീടിന്റെ താക്കോൽ  കൈമാറി. നിർമാണ കമ്മിറ്റി ചെയർമാൻ ടി പി ഷാജി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി വി ബേബി, പി വാസുദേവൻ, ബീനാ വിജയൻ, മീനങ്ങാടി ഏരിയാ സെക്രട്ടറി എൻ പി കുഞ്ഞുമോൾ, സി അസൈനാർ, ലതാ ശശി, വി എ അബ്ബാസ്‌, വി സുരേഷ്‌ എന്നിവർ സംസാരിച്ചു. രത്തിൻ ജോർജ്‌ സ്വാഗതവും സി ആർ മുകുന്ദൻ നന്ദിയും പറഞ്ഞു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top