കൽപ്പറ്റ
ദുരിതബാധിതർക്ക് സർക്കാർ നൽകിയ അടിയന്തര ധനസഹായത്തിൽനിന്നും ഗ്രാമീൺബാങ്ക് ഈടാക്കിയ തുക തികെ കിട്ടിയത് മൂന്നുപേർക്ക്. പുഞ്ചിരിമട്ടം സ്വദേശികളായ റൈഹാനത്ത്, മിനിമോൾ, ചൂരൽമല സ്വദേശി റീന എന്നിവർക്കാണ് പണം ലഭിച്ചത്. റൈഹാനത്തിന്റെ അക്കൗണ്ടിൽനിന്നും 1500 രൂപയും മിനിമോളുടെ അക്കൗണ്ടിൽനിന്ന് 3000, റീനയുടെ അക്കൗണ്ടിൽനിന്ന് 2000 രൂപയുമായിരുന്നു പിടിച്ചത്. വീട് നന്നാക്കാനാണ് റൈഹാനത്തും മിനിമോളും 50,000 രൂപ വീതം വായ്‌പയെടുത്തത്. പശുവിനെ വാങ്ങാനാണ് റീനയുടെ 75,000 രൂപയുടെ വായ്‌പ.
‘എല്ലാം നഷ്‌ടപ്പെട്ടപ്പോൾ സർക്കാർ നൽകിയ സഹായം ബാങ്ക് പിടിച്ചെടുത്തപ്പോൾ വിഷമമായി. തിരികെ ലഭിച്ചതിൽ ആശ്വാസമുണ്ടെന്നും’ ഇവർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..