22 November Friday

ബജാജ്‌ ഫിനാൻസ്‌ ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

ഡിവൈഎഫ്‌ഐ പ്രവർത്തകർ കേരള ഗ്രാമീൺ ബാങ്കിന്റെ കൽപ്പറ്റ റീജണൽ ഓഫീസ്‌ ഉപരോധിക്കുന്നു

കൽപ്പറ്റ
ദുരിതബാധിതർക്ക്‌ നൽകിയ അടിയന്തര ധനസഹായത്തിൽനിന്ന്‌ ബജാജ്‌ ഫിനാൻസ്‌ ഇഎംഐ  പിടിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ച്‌ കൽപ്പറ്റയിലെ ബജാജ്‌ ഫിനാൻസ്‌ ഓഫീസ്‌ ഡിവെെഎഫ്‌ഐ ഉപരോധിച്ചു. 
പ്രതിഷേധത്തെ തുടർന്ന്‌ ചൂരൽമല മുള്ളത്തുത്തെരുവിൽ ബിബീഷിന്റെ അക്കൗണ്ടിൽനിന്ന്‌ ഈടാക്കിയ 1800 രൂപ തിരിച്ചു നൽകി. ദുരിതബാധിതരുടെ അക്കൗണ്ടുകളിൽനിന്ന്‌ ഈടാക്കിയ മുഴുവൻ തുകയും തിരിച്ചുനൽകാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്‌, പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ്‌, ട്രഷറർ കെ ആർ ജിതിൻ, എം രമേഷ്‌, ജോബിസൺ ജെയിംസ്‌, സി ഷംസുദ്ദീൻ, അർജുൻ ഗോപാൽ എന്നിവർ നേതൃത്വം നൽകി. എഐവൈഎഫ്‌ ഉൾപ്പെടെയുള്ള യുവജന സംഘടനകളും ബാജാജ്‌ ഫിനാൻസിലേക്ക്‌ പ്രതിഷേധം സംഘടിപ്പിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top