22 December Sunday

ബത്തേരിയിൽ ആക്രി 
ഗോഡൗണിൽ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

കത്തിനശിച്ച ആക്രി ഗോഡൗൺ

ബത്തേരി
നഗരത്തിൽ ആക്രി സാധനങ്ങൾ സൂക്ഷിച്ച ഗോഡൗണിൽ വൻ അഗ്നിബാധ. സ്‌റ്റേഡിയം റോഡിലെ തമിഴ്‌നാട്‌ സ്വദേശി പെരുമാളിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ ചൊവ്വ പുലർച്ചെ രണ്ടിനാണ്‌ തീപിടിത്തമുണ്ടായത്‌. ഇവിടെ സൂക്ഷിച്ച ആക്രി സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. കൽപ്പറ്റയിൽനിന്നും ബത്തേരിയിൽ നിന്നുമെത്തിയ അഗ്നിരക്ഷാസേനയുടെ നാല്‌ യൂണിറ്റുകളും പൊലീസും ചേർന്നാണ്‌ തീയണച്ചത്‌. ഗോഡൗണിനോട്‌ ചേർന്ന്‌ താമസിച്ച പെരുമാളും കുടുംബവും തീപടരുന്നത്‌ കണ്ട്‌ പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ബത്തേരി പൊലീസ്‌ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top