22 December Sunday

ദുരന്തബാധിതരെ അപമാനിച്ച വി മുരളീധരൻ 
മാപ്പുപറയണം: സി കെ ശശീന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024
കൽപ്പറ്റ
മുണ്ടക്കൈ–-ചൂരൽമല ഉരുൾപൊട്ടൽ നിസ്സാരവൽക്കരിച്ച്‌ ദുരന്തബാധിതരെ അപമാനിച്ച ബിജെപി നേതാവ്‌ വി മുരളീധരൻ മാപ്പുപറയണമെന്ന്‌ എൽഡിഎഫ്‌ വയനാട്‌ ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ പറഞ്ഞു. നിസ്സാര ദുരന്തമായിരുന്നെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തിന്‌ നേരിട്ടെത്തി സഹായം വാഗ്ദാനം ചെയ്‌തതെന്ന്‌ മറുപടി പറയണം. സംസ്ഥാനത്തോടുള്ള ബിജെപിയുടെ രാഷ്‌ട്രീയ വിവേചനമാണ്‌ പുറത്തുവരുന്നത്‌. 
മുരളീധരന്റെ  പ്രസ്‌താവന കേരളത്തിലെ ജനങ്ങളെയാകെ കളിയാക്കുന്നതാണ്‌. കേന്ദ്ര സർക്കാരിന്റെ ക്രൂരമായ നിലപാടിനെ ന്യായീകരിക്കാനുള്ള ശ്രമമാണെന്നും  സി കെ ശശീന്ദ്രൻ  കൽപ്പറ്റയിൽ മാധ്യമങ്ങളോട്‌ പറഞ്ഞു. മുരളീധരന്റെ പ്രസ്‌താവനയോടെ ബിജെപിയുടെ തനിമുഖം ഒരിക്കൽക്കൂടി പുറത്തുവന്നെന്ന്‌ ടി സിദ്ദിഖ്‌ എംഎൽഎ പ്രതികരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top