കൽപ്പറ്റ
ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളഘടകം സമ്മേളനം 21, 22 തീയതികളിൽ ബത്തേരി സ്റ്റെറ്റെർലിങ് റിസോർട്ടിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സമ്മേളനത്തിൽ ശാസ്‌ത്രീയ സെമിനാർ, ഉദ്ഘാടന സമ്മേളനം, സാംസ്‌കാരിക പരിപാടി, വാർഷിക ജനറൽബോഡി എന്നിവ ഉണ്ടായിരിക്കും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്നായി 300 ഡോക്ടർമാർ പങ്കെടുക്കും. സമ്മേളനം 21ന് പകൽ രണ്ടിന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യും. രാവിലെ 10ന് ‘പശുക്കളിലെ വന്ധ്യതാ പ്രശ്‌നം' എന്ന വിഷയത്തിൽ നടക്കുന്ന നടക്കുന്ന സെമിനാറിൽ ഡോ. ബ്രിജേഷ്‌കുമാർ യാദവ് പ്രബന്ധം അവതരിപ്പിക്കും. വൈകിട്ട് ആറിന് നടക്കുന്ന സാംസ്‌കാരിക പരിപാടി പട്ടികജാതി, പട്ടികവർഗ വികസന മന്ത്രി ഒ ആർ കേളു ഉദ്ഘാടനംചെയ്യും. ബത്തേരി നഗരസഭാ ചെയർമാൻ ടി കെ രമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ എന്നിവർ പങ്കെടുക്കും. സമ്മേളനത്തിൽ വിവിധ മേഖലകളിൽ മികവുതെളിയിച്ചവരെ
ആദരിക്കും. ഡോ. ജയശ്രീ (മികച്ച ഡോക്ടർ), ഡോ. കെ എം മഞ്ജുഷ, ഡോ. രശ്മി രവീന്ദ്രനാഥ് (മികച്ച എമർജിങ് ഡോക്ടർമാർ), ഡോ.ബിനു ലക്ഷ്മണൻ, ഡോ. വൃന്ദ മേനോൻ (മികച്ച അധ്യാപിക) എന്നിവരെയാണ് ആദരിക്കുക. 22ന് നടക്കുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിക്കുകയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്യും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർപേഴ്‌സൺ ഡോ. രാധമ്മപിള്ള, ജനറൽ കൺവീനർ ഡോ. സജി ജോസഫ്, ഡോ. കെ ജയരാജ്, ഡോ. വി ജെ മനോജ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..