മാനന്തവാടി
ഡിവൈഎഫ്ഐയുടെ വീട് നിർമാണപദ്ധതിക്കായി പണം കണ്ടെത്താൻ ഡിജിറ്റൽ ആർട്ടും. ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ പേര്യ മേഖലാ കമ്മിറ്റിയാണ് പണം കണ്ടെത്താൻ ഡിജിറ്റൽ മാർഗം തേടിയത്. 500, 650 രൂപയാണ് ഡിജിറ്റൽ ആർട്ടിന്റെ വില. ഫോട്ടോ വാട്സ്ആപ്പിൽ നൽകിയാൽ മനോഹരമായ ഡിജിറ്റൽ ആർട്ടാക്കി വാട്സ്ആപ്പിലോ, ചിത്രം ഫ്രെയിമാക്കിയോ നൽകും. ഡിജിറ്റൽ ആർട്ടുകൾക്ക് നിരവധി ആവശ്യക്കാരുമുണ്ട്.
ആക്രി പെറുക്കിയും തട്ടുകട നടത്തിയും മീൻ വിറ്റും, ബിരിയാണി, പായസ ചലഞ്ചുൾപ്പെടെ വിവിധ പരിപാടികൾ ആവിഷ്ക്കരിച്ചുമാണ് ജില്ലയിൽ ഡിവൈഎഫ്ഐ പണം ശേഖരിക്കുന്നത്. സമൂഹത്തിന്റെ നാനാതുറകളിൽനിന്നും ഡിവൈഎഫ്ഐയുടെ ക്യാമ്പയിനുകൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഡിജിറ്റൽ ആർട്ട് ഫോട്ടോകൾ ആവശ്യമുള്ളവർ 7025587545 എന്ന നമ്പറിൽ ബന്ധപ്പെടണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..