27 December Friday

രണ്ട്‌ കടുവകൾ ചത്തനിലയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

പന്തല്ലൂർ ബിതർകാട് റെയ്‌ഞ്ചിൽ ചത്തനിലയിൽ കണ്ടെത്തിയ കടുവകൾ

ഗൂഡല്ലൂർ
പന്തല്ലൂർ ബിതർകാട് റെയ്‌ഞ്ചിൽ രണ്ട്‌ കടുവകളെ ചത്തനിലയിൽ കണ്ടെത്തി. പെട്ടചോലാടിക്ക് സമീപം സ്വകാര്യ തോട്ടത്തിലും സമീപത്തെ റോഡിലുമാണ്‌ കടുവകളുടെ ജഡം കണ്ടെത്തിയത്‌. ഒമ്പത്‌ വയസ്സുള്ള പെൺകടുവയും ആൺകുഞ്ഞുമാണ്‌ ചത്തത്‌. ചൊവ്വ പകൽ 11ന്‌ ഡിഎഫ്ഒ വെങ്കിടേഷ് പ്രഭുവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പരിശോധന നടത്തി. ഡോ. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടംചെയ്‌തു. മരണകാരണം വ്യക്തമല്ലെന്നും ശശീരഭാഗങ്ങൾ വിദഗ്ധ പരിശോധനക്ക്‌ അയച്ചുവെന്നും അധികൃതർ പറഞ്ഞു. കടുവകളെ സംസ്‌കരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top