05 November Tuesday

മൃതദേഹം കണ്ടെത്താനാകാത്ത ഒരാഴ്‌ച

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

ചൂരൽമലയിലെ കടകൾ യൂത്ത് ബ്രിഗേഡ് വളന്റിയർമാർ ശുചീകരിക്കുന്നു

 

കൽപ്പറ്റ
ഒരാഴ്‌ചയായി മൃതദേഹമോ ശരീരഭാഗങ്ങളോ കണ്ടെത്താനായില്ലെങ്കിലും ദുരന്തബാധിത മേഖലകളിൽ തിരച്ചിൽ തുടരുന്നു. 13നാണ്‌ നിലമ്പൂർ മേഖലയിൽനിന്ന്‌ അവസാനമായി ശരീരഭാഗം കണ്ടെത്തിയത്‌. ഉരുൾ ഒഴുകിയ പുഞ്ചിരിമട്ടം മുതൽ സൂചിപ്പാറയുടെ താഴ്‌ന്നപ്രദേശങ്ങൾവരെ ആറുമേഖലകളിലായി തിരിഞ്ഞാണ്‌ 23–-ാം ദിവസവും തിരച്ചിൽ നടക്കുന്നത്‌. നിലമ്പൂർ ഭാഗത്തും തിരച്ചിലുണ്ട്‌.  ചൊവ്വാഴ്‌ച വിവിധ സേനാവിഭാഗങ്ങളിൽനിന്നായി 317 പേരും സന്നദ്ധപ്രവർത്തകരായ 179 പേരും തിരച്ചിലിൽ പങ്കെടുത്തു. 231 മൃതദേഹവും 212 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെത്തിയത്. ചൂരൽമലയിൽനിന്ന്‌ 151 മൃതദേഹവും 39 ശരീരഭാഗവും  നിലമ്പൂരിൽനിന്ന്‌ 80 മൃതദേഹവും  173 ശരീഭാഗവും ലഭിച്ചു.

 

 

വീടുകളുടെയും സ്ഥാപനങ്ങളുടെയും ശുചീകരണം തുടരുന്നു

മേപ്പാടി

ചൂരൽമലയിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും ശുചീകരണം തുടരുന്നു. ഉപയോഗിക്കാൻ കഴിയുന്നവ മാറ്റിയശേഷം ചെളിപുരണ്ടവ സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ കഴുകി വൃത്തിയാക്കുകയാണ്‌. ഉരുൾ ബാക്കിവച്ച വീട്ടുപകരണങ്ങൾ താൽക്കാലിക താമസസ്ഥലങ്ങളിലേക്ക്‌ കൊണ്ടുപോകാൻ നിരവധിപേർ എത്തുന്നുണ്ട്‌. ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ വീടുകൾക്കുപുറമെ വില്ലേജ് ഓഫീസും വ്യാപാര സ്ഥാപനങ്ങളും ശുചീകരിച്ചു. വ്യാപാരി കൂട്ടായ്‌മ കഴിഞ്ഞ ദിവസങ്ങളിൽ കടകൾ ശുചീകരിച്ചിരുന്നു. 

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top