ബത്തേരി
കുരങ്ങുശല്യത്തിൽ വലഞ്ഞ് തോട്ടാമൂലയിലെ കർഷകർ. മുത്തങ്ങ വനത്തോട് ചേർന്നുള്ള പ്രദേശത്ത് കൃഷിനാശം രൂക്ഷമായി. കാട്ടുപന്നിയും മാനും കൃഷി നശിപ്പിക്കുന്നതിന് പുറമെയാണ് കുരങ്ങുശല്യവും കർഷകരെ പ്രതിസന്ധിയിലാക്കുന്നത്.
നൂറിലധികം കുരങ്ങുകളടങ്ങുന്ന നിരവധി വാനരസംഘമാണ് പ്രദേശത്തെത്തുന്നത്. തെങ്ങ്, വാഴ, മരച്ചീനി, ചേമ്പ്, ചേന, ഇഞ്ചി തുടങ്ങിയ കൃഷി നശിപ്പിക്കുകയാണ്. ഒരാഴ്‌ചക്കിടെ ഇരുപതോളം കർഷകരുടെ കൃഷി നശിപ്പിച്ചു. കൂടുവച്ച് പിടികൂടി ശല്യക്കാരായ വാനരസംഘത്തെ ഉൾവനത്തിൽ വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..