23 December Monday

തെങ്ങിനുമുകളിൽ 
കുടുങ്ങിയയാളെ അഗ്നിരക്ഷാസേന രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

തെങ്ങിനുമുകളിൽ കുടുങ്ങിയ ഇബ്രാഹിമിനെ അഗ്നിരക്ഷാസേന 
രക്ഷപ്പെടുത്തുന്നു

ബത്തേരി
തെങ്ങിൻ മുകളിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചീരാലിനടുത്ത്‌ പഴൂർ ആശാരിപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങിൽ തേങ്ങയിടാൻ കയറിയ ആശാരിപ്പടി കുന്നക്കാട്ടിൽ ഇബ്രാഹിമാണ്‌ ഞായർ രാവിലെ ഒമ്പതിന്‌ തെങ്ങിനുമുകളിൽ കുടുങ്ങിയത്‌. യന്ത്രമുപയോഗിച്ച്‌ കയറിയ ഇബ്രാഹിം മുപ്പതടി ഉയരത്തിൽ  എത്തിയപ്പോൾ യന്ത്രത്തിൽനിന്ന്‌ കൈവിട്ട്‌ തലകീഴായി യന്ത്രത്തിൽ തൂങ്ങിക്കിടക്കുകയായിരുന്നു.   പരിസരവാസികൾ ബത്തേരി അഗ്നിരക്ഷാസേനയുടെ സഹായം തേടി. സേനാംഗങ്ങളായ സതീഷും ഗോപിനാഥും പ്രദേശവാസി സുധീഷും ലാഡൻ ഉപയോഗിച്ച്‌ തെങ്ങിന്‌ മുകളിൽ കയറിയാണ്‌ ഇബ്രാഹിമിനെ താഴെയിറക്കി താലൂക്ക്‌ ആശുപത്രിയിൽ എത്തിച്ചത്‌. അസി. സ്‌റ്റേഷൻ ഓഫീസർ ഹമീദിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാദൗത്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top