23 December Monday

തകർന്ന്‌ നിരപ്പം–മറുകര റോഡ്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

നിരപ്പം–-മറുകര റോഡ്‌

ബത്തേരി
നിരപ്പം–-മറുകര റോഡ്‌ തകർന്ന്‌ ഗതാഗതയോഗ്യമല്ലാതായി. നൂൽപ്പുഴ പഞ്ചായത്തിലെ ആറാം വാർഡിൽ നിരപ്പത്ത്‌ ദേശീയപാതയിൽനിന്നുതുടങ്ങി മറുകരയിൽ അവസാനിക്കുന്നതാണ്‌  നാല്‌ കിലോമീറ്റർ ദൈർഘ്യമുള്ള പഞ്ചായത്ത്‌ റോഡ്‌. വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ റോഡ്‌ പലയിടത്തും തകർന്ന്‌ കുണ്ടും കുഴിയുമാണ്‌. ഇരുവശവും ഓവുചാലുകൾ ഇല്ലാത്തതാണ്‌ തകർച്ചയുടെ മുഖ്യകാരണം. നൂറുകണക്കിന്‌ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലുള്ള റോഡ്‌ തകർന്നിട്ടും നന്നാക്കാൻ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന്‌ നടപടിയില്ലാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ്‌ നാട്ടുകാർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top