22 December Sunday

ഫൈസമോൾ ഉപ്പയുടെയും ഹിനാേമോളുടെയും അരികിൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 21, 2024
പുത്തുമല
ഉരുൾപൊട്ടലിൽ മരിച്ച ഫൈസമോളുടെ മൃതദേഹം പുത്തുമലയിലെ പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. ഡിഎൻഎ പരിശോധനയിൽ മൃതദേഹം തിരിച്ചറിഞ്ഞതോടെയാണ്‌ ഉപ്പ ഷാജഹാനെയും സഹോദരി ഹിനമോളെയും സംസ്‌കരിച്ച പുത്തുമലയിലേക്ക്‌ മാറ്റിയത്‌. കൽപ്പറ്റ ഗൂഡലായിലെ ശ്‌മശാനത്തിലായിരുന്നു മൃതദേഹം.
  ഫൈസയുടെ ഉപ്പ ഷാജഹാൻ, സഹോദരി ഹിനമോൾ, വല്യുപ്പ മുഹമ്മദാലി, വല്യുമ്മ ജമീല എന്നിവരെയാണ്‌ ഉരുളെടുത്തത്‌. കുടുംബത്തിൽ ഉമ്മ ജസീല, അനിയത്തി നൈസമോൾ എന്നിവർ മാത്രമാണ്‌ ബാക്കി. ദുരന്തത്തിൽ പരിക്കേറ്റ്‌ ജസീലയും മകൾ നൈസമോളും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ നൈമോളെ എടുത്ത്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോട്ടോഷൂട്ട്‌ നടത്തിയത്‌ വിവാദമായിരുന്നു.  കുടുംബത്തിന്റെ ആഗ്രഹപ്രകാരം ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തകരാണ്‌ ഗൂഡലായിലെ  ശ്‌മശാനത്തിൽനിന്ന്‌ മൃതദേഹം പൂത്തുമലയിലേക്ക്‌ മാറ്റി സംസ്‌കരിച്ചത്‌. ജില്ലാ സെക്രട്ടറി കെ റഫീഖ് , പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ്, ബ്ലോക്ക്‌ പ്രസിഡന്റ്‌ അർജുൻ ഗോപാൽ, ബൈജു, മുഹമ്മദ് റാഫിൽ, ജിതിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യൂത്ത്‌ ബ്രിഗേഡിന്റെ ഇടപെടൽ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top