23 December Monday

മാണ്ടാട് - ചാഴിവയൽ 
റോഡ് തകർന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024
മുട്ടിൽ
ശക്തമായ മഴയിൽ  മാണ്ടാട്- –-ചാഴിവയൽ റോഡ്  അപകട ഭീഷണിയിൽ. നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ്‌  ശക്തമായ മഴയിൽ ഇടിഞ്ഞുതാഴ്‌ന്നു.  20 മീറ്ററോളം ഭാഗമാണ്‌ തകർന്നത്‌.  നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന പാതയാണിത്‌. സമീപത്തെ പുഴയുടെ ഭാഗത്തേക്ക് വീണ്ടും ഏതുസമയവും റോഡ്‌ ഇടിഞ്ഞുവീഴുമെന്ന നിലയിലാണ്.  നിലവിൽ വാഹനങ്ങൾക്ക് കടന്നുപോകാനാകില്ല. കിലോമീറ്ററോളം നടന്നാണ് ആളുകൾ വീടുകളിൽ എത്തുന്നത്. പ്രദേശവാസികൾക്കും മാണ്ടാട്‌ ഗവ. എൽപി സ്കൂൾ വിദ്യാർഥികൾക്കുമെല്ലാം റോഡ് തകർന്നത്‌ ദുരിതമായി. മഴ വീണ്ടും ശക്തമായാൽ പാത മുഴുവനായും ഇടിഞ്ഞ്‌ പുഴയിലേക്ക് പതിക്കാനും സാധ്യതയുണ്ട്.   ജാഗ്രതാ സമിതി നേതൃത്വത്തിൽ കലക്ടർക്കടക്കം പരാതിനൽകാനുള്ള ഒരുക്കത്തിലാണ്‌ നട്ടുകാർ.  റോഡ്  ഗതാഗതയോഗ്യമാക്കാനുള്ള നടപടി ഉടൻ സ്വീകരിക്കണമെന്ന് സിപിഐ എം മുട്ടിൽ സൗത്ത് ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top