08 September Sunday

നല്ലന്നൂരിൽ വീണ്ടും പുലി; ദൃശ്യം സിസിടിവിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

നല്ലന്നൂരിൽ റോഡിലൂടെ പോകുന്ന പുലിയുടെ സിസിടിവി ദൃശ്യം

മൂപ്പൈനാട്
ഉറക്കം കെടുത്തി നല്ലന്നൂരിൽ വീണ്ടും പുലിയുടെ സാന്നിധ്യം. കഴിഞ്ഞ ആഴ്ച പശുക്കിടവിനെ ആക്രമിച്ച പുന്നമറ്റത്തിൽ പൗലോസിന്റെ  വീടിന് സമീപത്തെ റോഡിലാണ് വീണ്ടും പുലിയെ കണ്ടത്. പ്രദേശവാസിയുടെ വീട്ടിലെ സിസിടിവിയിൽ പുലിയുടെ  ദൃശ്യം പതിഞ്ഞു. റോഡിലൂടെ നടന്നുനീങ്ങുന്ന പുലിയുടെ ദൃശ്യമാണുള്ളത്‌. 
വിവരമറിഞ്ഞ്‌  ഞായർ രാവിലെ പ്രദേശത്തെത്തിയ വനപാലകരെ  നാട്ടുകാർ തടഞ്ഞ്‌ പ്രതിഷേധിച്ചു. പുലിയെ കൂടുവച്ച്‌ പിടികൂടണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഭീതിയോടെയാണ്‌ കഴിയുന്നതെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടു. കൂട് വയ്‌ക്കുന്നതുൾപ്പെടെയുള്ള കാര്യത്തിൽ അടിയന്തര നടപടി ഉണ്ടാകുമെന്ന ഉറപ്പിലാണ്‌ പ്രതിഷേധം അവസാനിച്ചത്‌.  
നാളുകളായി നല്ലന്നൂരിലെ ജനവാസ മേഖലയിൽ പുലി എത്തുകയാണ്‌. വളർത്തുമൃഗങ്ങളെ ഇരയാക്കി. കഴിഞ്ഞയാഴ്ച വളർത്തു നായയെ ആക്രമിച്ചു. പുലി സ്കൂട്ടറിനിടിച്ച്  മറിഞ്ഞുവീണ് യാത്രികന്‌ പരിക്കേറ്റു. നല്ലന്നൂരിനടുത്ത വനപ്രദേശത്തുനിന്നാണ് പുലി നാട്ടിലേക്കിറങ്ങുന്നത്‌. 
വളർത്തുമൃഗങ്ങളെ നിരന്തരമായി ആക്രമിക്കുന്നതിന്റെ ഭീതിയിലാണ്‌ നാട്ടുകാർ. പരിക്കേറ്റ പല മൃഗങ്ങളും ആരോഗ്യം വീണ്ടെടുത്തിട്ടില്ല. പ്രദേശവാസികൾ വിവിധയിടങ്ങളിൽ പുലിയെ നേരിൽ  കാണുകയുംചെയ്‌തു.  തോട്ടം തൊഴിലാളികളും ക്ഷീരകർഷകരും കൂടുതൽ താമസിക്കുന്ന പ്രദേശമാണിത്. പുറത്തിറങ്ങാൻ ഭയമാണെന്ന്‌ ഇവർ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top