27 December Friday

കീഞ്ഞുകടവ് മാലിന്യ ശേഖരണ കേന്ദ്രത്തിന് 
തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

കീഞ്ഞുകടവ് മാലിന്യ ശേഖരണ കേന്ദ്രത്തിലെ തീപിടിത്തം അഗ്നിരക്ഷാ 
സേനാം​ഗങ്ങള്‍ തീയണക്കുന്നു

‌പനമരം
കീഞ്ഞുകടവിലുള്ള മാലിന്യ ശേഖരണ കേന്ദ്രത്തിൽ തീപിടിത്തം. ശനി പുലർച്ചെ 1.30 ഓടെയാണ് തീപിടിത്തമുണ്ടായത്. പനമരം പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യമാണ് കേന്ദ്രത്തിൽ ശേഖരിച്ചുവച്ചിരുന്നത്. ഇവയ്ക്കാണ് തീപിടിച്ചത്. രണ്ടാം തവണയാണ് സമാന രീതിയിൽ ഇവിടെ തീപിടിക്കുന്നത്. മാനന്തവാടി അഗ്നിരക്ഷാ സേനയുടെ രണ്ടു യൂണിറ്റും കൽപ്പറ്റ അഗ്നിരക്ഷാ സേനയുടെ ഒരു യൂണിറ്റും രണ്ട് മണിക്കൂറോളം  പ്രവർത്തിച്ച്‌ തീ പൂർണമായും അണച്ചു. അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എൻ ആർ ചന്ദ്രൻ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ കെ പ്രവീൺ, കെ രജീഷ്, പി കെ രാജേഷ്, കെ ആർ രഞ്ജിത്, കെ ആർ ദീപു, അരവിന്ദ് കൃഷ്ണ, കെ ജി ശശി, വിശാൽ അഗസ്റ്റിൻ, വി ആർ മധു, ഹോം ഗാർഡ്മാരായ എൻ പി അജീഷ്, ഇ കെ ബിനു എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top