24 November Sunday

വെറ്ററിനറി സർവകലാശാല ജനാധിപത്യവിരുദ്ധ 
കൈകടത്തലിനെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

സർവകലാശാല സംരക്ഷണ സമിതി നടത്തിയ പ്രകടനം

 

വൈത്തിരി
പൂക്കോട്‌ വെറ്ററിനറി സർവകലാശാലയിൽ വൈസ്‌ ചാൻസലർ ഉൾപ്പെടെയുള്ളവരുടെ ജനാധിപത്യ വിരുദ്ധ കൈകടത്തലുകൾക്കെതിരെ പ്രതിഷേധമിരമ്പി. സർവകലാശാലയുടെ സംരക്ഷണത്തിനായി വിദ്യാർഥികളും അധ്യാപകരും തൊഴിലാളികളും ഒറ്റക്കെട്ടായി മുദ്രാവാക്യമുയർത്തി. സർവകലാശാല മാനേജ്‌മെന്റ്‌ കൗൺസിൽ യോഗത്തിന്‌ മുന്നോടിയായാണ്‌ സർവകലാശാല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്‌. സർവകലാശാലകൾ കാവിവൽക്കരിക്കാനും സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കാനുമുള്ള ശ്രമങ്ങൾക്കെതിരെയും പ്രതിഷേധമുയർന്നു.
വിദ്യാർഥി യൂണിയൻ പ്രവർത്തനം പുനരാരംഭിക്കുക, വിദ്യാർഥികളുടെ അലവൻസ്‌ കാലോചിതമായി അനുവദിക്കുക, തൊഴിലാളികളുടെ ശമ്പളപരിഷ്‌ക്കരണത്തിന്റെ മുഴുവൻ കുടിശ്ശികയും അനുവദിക്കുക, കാഷ്വൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, അനധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ്‌ അപാകം പരിഹരിക്കുക, അധ്യാപക ഒഴിവുകൾ നികത്തുക, അധ്യാപകരുടെ 2016 മുതലുള്ള ശമ്പള കുടിശ്ശിക അനുവദിക്കുക തുടങ്ങി 20 ആവശ്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. മാനേജ്‌മെന്റ്‌ കൗൺസിൽ യോഗത്തിൽ ഭൂരിപക്ഷ ആവശ്യങ്ങളും അംഗീകരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top