മാനന്തവാടി
ആനക്കൊമ്പൻ വെണ്ട, പൂചെമ്പാൻ, കണ്ടവനെ കുത്തി, ചാമ, പൊതിച്ചോളം... വിഭവങ്ങളുടെ പേരുപോലെ വൈവിധ്യങ്ങൾ നിറഞ്ഞ ഭക്ഷ്യവിഭവ പ്രദർശനം ഒരുക്കി കീസ്റ്റോൺ ഫൗണ്ടേഷൻ. മാനന്തവാടിയിൽ നടന്ന ‘2024 യൂസിങ് ഡൈവേഴ്സിറ്റി’ പശ്ചിമഘട്ട മേഖലായോഗത്തോടനുബന്ധിച്ചുള്ള പ്രദർശനം വൈവിധ്യ വിഭവങ്ങളുടെ സംഗമവേദിയായി.
നെല്ലിനങ്ങളായ പാൽതൊണ്ടി, കൊയ്യാള, കാകിശാല, മൂക്കൺ രക്തചൂടി, ബോറോഷൻ, തുളസിഭാഗ്, ജീരകശാല, സിന്ദൂരശാല തുടങ്ങിയവയും ചെറു ധാന്യങ്ങളായ മുത്താറി, തിന, അരിച്ചോളം, കാള കൊമ്പൻ വഴുതന എന്നിങ്ങനെ എണ്ണിയാൽ തീരാത്ത ഭക്ഷ്യവിഭവങ്ങളാണ് പ്രദർശനത്തിയത്.
ഇലച്ചെടികളിൽ ചൊറിയണം, ചുണ്ടക്ക, കുളവാഴ, തുമ്പ, അപ്പൂപ്പൻ താടി, ചുരുളി, കാന്താരിച്ചോളം, ബോചപ്, മരുമ തുടങ്ങിയ സ്ഥാനം പിടിച്ചു. അപൂർവ ഔഷധച്ചെടികളും പ്രദർശനത്തിന്റെ മാറ്റുകൂട്ടി.
സ്വന്തം വിഭവങ്ങൾക്ക് പുറമെ കർണാടകം, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നുള്ള വിഭവങ്ങളും പ്രദർശനത്തിനെത്തി. വിത്തുകളുടെ കൈമാറ്റവും പുതിയ സാധ്യതകളും തേടിയായിരുന്നു പ്രദർശനം. കീസ്റ്റോൺ ഫൗണ്ടിങ് ഡയറക്ടർ സ്നേഹലത നാഥ്, പ്രോഗ്രാം കോ ഓർഡിനേറ്റൻ കെ ജി രാമചന്ദ്രൻ, പി ബി സനീഷ്, മുഹമ്മദ് റാഫി, ഇ ആർ രാകേഷ്, ടി കെ ബിജിഷ്ണ, എ അയൂബ്, കെ കെ കാവ്യാഞ്ജലി, പ്രോഗ്രാം കോ–-ഓർഡിനേറ്റർ കെ ജി രാമചന്ദ്രൻ, സനീഷ് എന്നിവർ നേതൃത്വംനൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..