23 December Monday

മുള്ളൻകൊല്ലിയിൽ തകർന്നടിഞ്ഞ് ഗ്രാമീണ റോഡുകൾ

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024
മുള്ളൻകൊല്ലി
കാൽനടയാത്രപോലും അസാധ്യമായി പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ.   മുള്ളൻകൊല്ലി–-ഇരുപ്പൂട് –--പാടിച്ചിറ, മുള്ളൻകൊല്ലി–--ഇടമല–-പാടിച്ചിറ, മാടൽ-–-മരക്കടവ്, തറപ്പത്ത് കവല–--  പള്ളിത്താഴെ റോഡ്, താഴെ പാടിച്ചിറ- –-കടമ്പൂർ റോഡ്, ആക്കാട്ടുകവല–- -ഹെൽത്ത്‌ സെന്റർ, അറുപത് കവല–--കടമ്പൂർ, സുരഭിക്കവല-–-ആലത്തൂർ, വാഴക്കവല-–-ചണ്ണോത്തുകൊല്ലി, ആക്കാട്ടുകവല-–-തുരുത്തിക്കവല തുടങ്ങി  പഞ്ചായത്തിന്റെ എല്ലാ റോഡുകളും പൂർണമായും തകർന്നനിലയിലാണ്‌.
പാതകൾ തകർന്ന്‌ വലിയ ദുരിതമാണ്  ജനങ്ങൾ അനുഭവിക്കുന്നത്.  നിർമാണത്തിലെ അപാകവും അഴിമതിയുമാണ്‌ റോഡുകൾ പെട്ടെന്ന്‌ തകരാൻ കാരണമെന്നാണ്‌ ആക്ഷേപം. ചെറു റോഡുകളിലൂടെ ടിപ്പർ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ നിന്തരമായി ഓടുന്നുണ്ട്‌. വലിയ വാഹനങ്ങൾ പ്രവേശിക്കാൻ പാടില്ലാത്ത പാതകളിൽ ഇവ  നിയന്ത്രിക്കാനും നടപടിയില്ല.  അഞ്ച് കിലോമീറ്ററുള്ള  മാടൽ മരക്കടവ് റോഡ് പാടെ തകർന്നു.   ഈ റോഡ് ജില്ലാപഞ്ചായത്തിന് വിട്ടുനൽകണമെന്ന്‌ വർഷങ്ങളായി പ്രദേശവാസികൾ ആവശ്യപ്പെടുന്നതാണ്‌. എന്നാൽ പഞ്ചായത്ത് തയ്യാറാകുന്നില്ല. ഇരുപ്പൂട്-–- മേലേ പാടിച്ചിറ റോഡ് തകർന്നിട്ടും വർഷങ്ങളായി.  
നേതാക്കൾ തമ്മിലും കോൺഗ്രസിന്റെ ഗ്രൂപ്പ്‌ പോരിലും പഞ്ചായത്തിൽ വികസനം സ്‌തംഭനാവസ്ഥയിലാണ്‌. പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. ഗ്രാമീണ പാതകൾ ദുർഘടമായി വിദ്യാർഥികളും കർഷകരും ഉൾപ്പെടെയുള്ളവർ വലയുകയാണ്‌. പലയിടങ്ങളിലേക്കും അത്യാവശ്യത്തിനുപോലും ടാക്‌സികൾ വരാത്ത സാഹചര്യമുണ്ട്‌. കാർഷിക വസ്‌തുക്കളും ഉൽപ്പന്നങ്ങളും കൊണ്ടുപോകാനും സാധിക്കുന്നില്ല.     റോഡുകൾ നന്നാക്കാത്ത പഞ്ചായത്ത്‌ ഭരണസമിതിക്കെതിരെ പലയിടങ്ങളിലും നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top