26 December Thursday

കാണാതായ വിദ്യാർഥിനി തിരിച്ചെത്തി

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023

 മാനന്തവാടി

മൊബൈൽ ഉപയോഗിച്ചതിന് വീട്ടുകാർ വഴക്കുപറഞ്ഞതിനെ തുടർന്ന്‌ വീട്‌ വിട്ട്‌ ഇറങ്ങിയ പതിമൂന്നുകാരി തിരികെയെത്തി. പയ്യമ്പള്ളി പടമലയിൽനിന്ന്‌ ശനി രാത്രി കാണാതായ വിദ്യാർഥിനിയാണ്‌ ഞായർ വൈകിട്ടോടെ വീട്ടിൽ തിരിച്ചെത്തിയത്‌. 
ശനി രാത്രിയും  ഞായർ പകലും പൊലീസും ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തി. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച്‌ നടത്തിയ തിരച്ചിലിൽ പെൺകുട്ടിയെ കണ്ടെത്തനായില്ല. ഡ്രോൺ ഉപയോഗിച്ചും തിരഞ്ഞു.  പൊലീസ്‌ നായയെവരെ ഉപയോഗിച്ചെങ്കിലും  കണ്ടെത്തിയില്ല.  ഞായർ വൈകിട്ട്‌ 5.15ഓടെ  പെൺകുട്ടി തനിയെ വീട്ടിൽ തിരിച്ചെത്തുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top