നെല്ലാറച്ചാൽ
പൂതാടി ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് കവർച്ച നടത്തിയ പ്രതികൾ എക്‌സൈസ് പിടിയിലായി. മീനങ്ങാടി ചീരാംകുന്ന് പുത്തൻവീട്ടിൽ സരുൺ, കണിയാമ്പറ്റ ചിത്രമൂല പാടിവയൽ സനിൽ എന്നിവരാണ് പിടിയിലായത്. കാരാപ്പുഴ പദ്ധതി പ്രദേശത്ത് എക്‌സൈസ് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇരുവരെയും ചോദ്യം ചെയ്യുന്നതിനിടയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന് പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണ് ഭണ്ഡാരം കവർച്ച നടത്തിയവരാണെന്ന് മനസ്സിലായത്. ഭണ്ഡാരം പൊളിക്കാൻ ഉപയോഗിച്ച ആയുധങ്ങളും നാണയങ്ങളും കണ്ടെത്തി. ഇവർ മറ്റൊരിടത്തുനിന്ന് മോഷ്ടിച്ച ബൈക്കും കണ്ടെത്തി. പ്രതികളെ കേണിച്ചിറ പൊലീസിന് കൈമാറി. എക്‌സൈസ് ഇൻസ്‌പെക്ടർ പി ബി ബിൽജിത്ത്, പ്രിവന്റീവ് ഓഫീസർ എം ബി ഹരിദാസൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ രഘു, വി നിഷാദ്, എം സുരേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..