കൽപ്പറ്റ
കൗമാരത്തിന്റെ കായികാവേശത്തിന് ബുധനാഴ്‌ച കൽപ്പറ്റയിൽ തുടക്കം. കൂടുതൽ വേഗവും ദൂരവും കരുത്തും വിളംബരംചെയ്‌ത് ജില്ലാ സ്‌റ്റേഡിയം ഉത്സവപ്പറമ്പാക്കും. സ്‌കൂൾ ഒളിമ്പിക്‌സ് വിജയകരമാക്കാൻ വിപുലമായ ഒരുക്കമാണ് നടത്തിയത്. ചൊവ്വ വൈകീട്ട് നഗരത്തിൽ വർണാഭമായ വിളംബര റാലി നടന്നു.
ബുധൻ ഉച്ചയോടെ മത്സരം ആരംഭിക്കും. ഔദ്യോഗിക ഉദ്‌ഘാടനം വ്യാഴം രാവിലെ ഒളിമ്പ്യൻ ഒ പി ജെയ്‌ഷ നിർവഹിക്കും. അറനൂറോളം കായികതാരങ്ങളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ മാറ്റുരക്കുക. 86 വ്യക്തിഗത ഇനങ്ങളും പത്ത് റിലേകളുമുണ്ട്. സ്‌പോർട്‌സ് ഹോസ്റ്റലിൽനിന്നുള്ള 22 താരങ്ങളും മത്സരത്തിനുണ്ടാകും. വിളംബര ഘോഷയാത്രയിൽ എൻസിസി, എസ് പിസി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ അടക്കം അണിനിരന്നു.
വ്യാഴം രാവിലെ 10ന് എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽനിന്ന് ജില്ലാ സ്റ്റേഡിയത്തിലേക്ക് ദീപശിഖ പ്രയാണമുണ്ടാവും. സമാപന സമ്മേളനം 25ന് വൈകിട്ട് നാലിന് എഡിഎം ഇൻ ചാർജ് വി എം കുര്യൻ ഉദ്‌ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..