27 December Friday

സിപിഐ എം മീനങ്ങാടി ഏരിയാ സമ്മേളനത്തിന്‌ 
നാളെ കൊടിയുയരും

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024
അമ്പലവയൽ
സിപിഐ എം മീനങ്ങാടി ഏരിയാ സമ്മേളനത്തിന്‌ ഞായർ കൊടിയുയരും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തോമാട്ടുചാലിലാണ്‌ പ്രഥമ ഏരിയാ സമ്മേളനം. മാർത്തോമ്മ പള്ളി ഹാളിലെ പി ടി  ഉലഹന്നാൻ നഗറിൽ തിങ്കൾ രാവിലെ 10ന്‌ സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്‌ഘാടനംചെയ്യും. 125 പ്രതിനിധികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിയറ്റംഗങ്ങളും പങ്കെടുക്കും. 
 സമാപന സമ്മേളനം ചൊവ്വ വൈകിട്ട്‌ നാലിന്‌ തോമാട്ടുചാൽ ടൗണിലെ പി എ മുഹമ്മദ്‌ നഗറിൽ നടക്കും. പൊതുസമ്മേളനത്തിൽ കെ കെ ശൈലജ, ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷിജുഖാൻ എന്നിവർ സംസാരിക്കും. 
 പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള പതാക ചീരാംകുന്നിലെ പി ടി ഉലഹന്നാന്റെ സ്‌മൃതിമണ്ഡപത്തിൽനിന്നും കൊടിമരം മൈലമ്പാടിയിലെ പി വി വർഗീസ്‌ വൈദ്യരുടെ സ്‌മൃതിമണ്ഡപത്തിൽനിന്നും ജാഥയായി കൊണ്ടുവരും. പതാക ജാഥക്ക്‌ കെ ഷമീറും കൊടിമര ജാഥക്ക്‌ ബീനാ വിജയനും നേതൃത്വം നൽകും. ഇരുജാഥകളും ഞായർ വൈകിട്ട്‌ തോമാട്ടുചാലിൽ ഒത്തുചേർന്ന ശേഷമാണ്‌ പൊതുസമ്മേളന നഗറിൽ കൊടിയുയർത്തുക. പൊതുസമ്മേളനത്തിന്‌ മുന്നോടിയായി ചുവപ്പ്‌ വളന്റിയർ മാർച്ചും ബഹുജന പ്രകടനവുമുണ്ടാവും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top