27 December Friday

ബൈപാസ് റോഡ് തകര്‍ന്നുതന്നെ:
കുഴിയടയ്ക്കലും പ്രഹസനം

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

തകര്‍ന്ന ബൈപാസ് റോഡ്

 
മാനന്തവാടി 
നഗരസഭയുടെ വള്ളിയൂർക്കാവ് ബൈപാസ് റോഡ് തകർന്നതോടെ യാത്ര ദുഷ്‌കരം. റോഡ് തകർന്നതിനെ തുടർന്ന് ഒന്നരമാസം മുമ്പ്‌ ജനകീയ പ്രതിഷേധമുയർന്നപ്പോൾ നഗരസഭാ അധികൃതർ ക്വാറി വേസ്റ്റിട്ട് താൽക്കാലികമായി കുഴിയടച്ചെങ്കിലും കല്ലും മണ്ണും തെന്നിമാറി റോഡ് വീണ്ടും കുഴിയായി. മാത്രവുമല്ല കുഴിയടച്ച കല്ലും മണ്ണും റോഡിലെത്തിയതോടെ ഇരുചക്രവാഹന യാത്രപോലും ദുരിതമായി. ഇടയ്ക്കിടയ്ക്ക് മഴകൂടി പെയ്യുന്നതോടെ റോഡിലെ കുഴികളിൽ വെള്ളം നിറയുകയും യാത്ര ദുരിതമാവുകയും ചെയ്യുകയാണ്.
 നഗരത്തിൽനിന്ന്‌ വിളിപ്പാടകലെയുള്ള വള്ളിയൂർക്കാവ് ബൈപാസ് റോഡ് താലൂക്കിലെ തന്നെ പ്രധാന റോഡുകളിലൊന്നാണ്. എരുമത്തെരുവ് മത്സ്യമാർക്കറ്റ് പരിസരത്തുനിന്ന്‌ ആരംഭിച്ച് ചെറ്റപ്പാലം വഴി വള്ളിയൂർക്കാവ് ക്ഷേത്രംവരെയുള്ള റോഡാണിത്. നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്. രാത്രികാലങ്ങളിൽ കുഴികളിൽ വീണ് വാഹനങ്ങൾക്ക് കേടുപാട്‌ സംഭവിക്കുന്നതും ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്. ഒരു വർഷംമുമ്പ്‌ രണ്ടുതവണ നാട്ടുകാർ ശ്രമദാനമായി കുഴികളടച്ചിരുന്നു. രണ്ടുവർഷം മുമ്പ്‌ നഗരസഭ പാച്ചുവർക്കുകൾ നടത്തിയിരുന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽ റോഡ് തകരുകയായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top