23 December Monday

കാട്ടാന മൈതാനത്ത്‌:
പന്തുകളിക്കാർ ഓടി രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

മൈതാനത്തിറങ്ങിയ കാട്ടാന

ഗൂഡല്ലൂർ
മൈതാനത്തിൽ കാട്ടാനയിറങ്ങിയതോടെ പന്ത് കളിച്ചിരുന്നവർ ഓടി രക്ഷപ്പെട്ടു.  ചൊവ്വ വൈകിട്ട്‌ നെല്ലാകോട്ടയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ ഗ്രൗണ്ടിലാണ്‌ സംഭവം. നെല്ലാകോട്ടയിലും പരിസരത്തും മാസങ്ങളായി ഈ കാട്ടുകൊമ്പൻ ചുറ്റിനടക്കുകയാണ്‌. കഴിഞ്ഞ ആഴ്ചയിൽ ടൂറിസ്റ്റുകളുടെ വാഹനത്തിനുനേരെ ആക്രമണം നടത്തിയിരുന്നു. രാത്രിയോ പകലോ വ്യത്യാസമില്ലാതെ ഈ കാട്ടാന റോഡിലും ജനവാസസ്ഥലങ്ങളിലും പതിവായി എത്തുന്നുണ്ട്‌.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top