23 November Saturday

ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണന പ്രതിഷേധം കനക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

സിപിഐ എം ചൂരൽമല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉരുൾപൊട്ടൽ ദുരന്തബാധിതർ ഹെഡ്‌പോസ്റ്റ്‌ ഓഫീസിനു മുമ്പിൽ നടത്തിയ സത്യഗ്രഹം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്യുന്നു

 

കൽപ്പറ്റ
മുണ്ടക്കൈ–-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരോട്‌  കേന്ദ്രസർക്കാർ കാട്ടുന്ന മനുഷ്യത്വരഹിതമായ സമീപനത്തിനെതിരെ ജില്ലയിൽ പ്രതിഷേധം കനക്കുന്നു. ദുരന്തം നടന്ന്‌ മൂന്നരമാസം പിന്നിട്ടിട്ടും ചില്ലിക്കാശുപോലും ദുരന്തബാധിതർക്ക്‌ അനുവദിക്കാത്തതിലും മുന്നൂറിലധികം പേർക്ക്‌ ജീവൻ പൊലിഞ്ഞിട്ടും ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലുമുള്ള അമർഷമാണ്‌ നാടെങ്ങും അലയടിക്കുന്നത്‌. 19ന്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ നടത്തിയ ഹർത്താലിന്‌ പിന്നാലെ കൽപ്പറ്റയിൽ സമരപരമ്പരകൾ അരങ്ങേറി. വ്യാഴാഴ്‌ച എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥികൾ കൽപ്പറ്റ ഹെഡ്‌പോസ്‌റ്റോഫീസിന്‌ മുന്നിൽ നടത്തിയ രാപകൽ സമരം വെള്ളിയാഴ്‌ച സമാപിച്ചു. ഇതിന്‌ പിന്നാലെ ദുരന്തബാധിതരായ ചൂരൽമലക്കാർ സിപിഐ എം ചൂരൽമല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഹെഡ്‌പോസ്‌റ്റോഫീസിന്‌ മുന്നിൽ സത്യഗ്രഹസമരം നടത്തി. ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ വെള്ളിയാഴ്‌ച ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ വളഞ്ഞ്‌ പ്രതിഷേധിച്ചു. ദുരന്തബാധിത പ്രദേശം സന്ദർശിച്ച്‌ ഫോട്ടോഷൂട്ട്‌ നടത്തി ജനങ്ങളെ അവഹേളിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ വരും ദിവസങ്ങളിലും അതിശക്തമായ പ്രക്ഷോഭത്തിലേക്കാണ്‌ ജില്ല നീങ്ങുന്നത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top