08 September Sunday
വ്യാപക കൃഷിനാശം

പണയമ്പത്തും 
കാട്ടാനയുടെ വിളയാട്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

പണയമ്പത്ത്‌ കാട്ടാന നശിപ്പിച്ച കൃഷി

 
ബത്തേരി
നൂൽപ്പുഴ പഞ്ചായത്തിലെ പണയമ്പത്തും സമീപ പ്രദേശങ്ങളിലും മാസങ്ങളായി കാട്ടാനശല്യം രൂക്ഷം. വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്‌. കാട്ടാനശല്യത്തിൽ ജീവിതം ദുസ്സഹമായി.  കഴിഞ്ഞദിവസം പണയമ്പത്ത് മടത്തിട്ടയിൽ അർജുനന്റെ വീടിന് സമീപത്തെ കൃഷിയിടത്തിൽ എത്തിയ കാട്ടാന നൂറ്റമ്പതോളം വാഴകൾ നശിപ്പിച്ചു.  കമുകുകളും കാപ്പിയും കുത്തിമറിച്ചിട്ടു. 
 ഒന്നിലധികം കാട്ടാനകളാണ്‌ രാത്രിയിൽ മണിക്കൂറുകളോളം തമ്പടിക്കുന്നത്‌. വനപാലകരെത്തി പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും തുരത്തിയാലും  വീണ്ടുമെത്തും. രാത്രിയിൽ കർഷകർ  കൃഷിക്ക് കാവലിരിക്കയാണ്. ആന വരില്ലെന്നുകരുതി പുലർച്ചെ  വീട്ടിലേക്ക് മടങ്ങുന്നവർ പിന്നീട്‌ എത്തുമ്പോൾ കൃഷികൾ നശിപ്പിച്ചതായാണ്‌ കാണുക.  
ചെറുമൂല, കദങ്ങത്ത് പ്രദേശങ്ങളിലും കാട്ടാന പതിവായി എത്തുകയാണ്‌.  ഇവിടെയും  കുരുമുളകും തെങ്ങും നശിപ്പിക്കുന്നുണ്ട്‌. കർഷകർക്ക് നേരെ പാഞ്ഞെടുത്ത സംഭവവും ഉണ്ട്‌. പലയിടങ്ങളിലും ഫെൻസിങ് മറികടന്നാണ്‌ ആനയെത്തുന്നത്‌.  ഓണമടക്കം മുന്നിൽകണ്ട് കൃഷിയിറക്കിയ കർഷകരുടെ ഉപജീവനമാർഗം ആകെ ഇല്ലാതാകുകയാണ്‌.  കാട്ടാനകൾ കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലകളിലേക്കും കടക്കാതിരിക്കാനുള്ള ശാശ്വത മാർഗങ്ങൾ വേണമെന്നതാണ്‌ നാട്ടുകാരുടെ ആവശ്യം. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top