കൽപ്പറ്റ
വയനാട്ടിൽ റെയിൽവേ പദ്ധതി യാഥാർഥ്യമാക്കുന്നതിനായി സംസ്ഥാനം നടത്തുന്ന എല്ലാശ്രമങ്ങളെയും കേന്ദ്രം നിരാകരിക്കുകയാണ്. നിലമ്പൂർ–-നഞ്ചങ്കോട്, തലശേരി–-മൈസൂരു പാതകൾ വന്നാൽ ജില്ലയുടെ റെയിൽ സ്വപ്‌നം യഥാർഥ്യമാകും. പദ്ധതികൾക്കായി കഴിഞ്ഞ എട്ടുവർഷമായി വലിയ ശ്രമങ്ങളാണ് സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. കേന്ദ്രവും കർണാടക സർക്കാരും ഇതിന് തടസ്സമായ നിലപാടുകളാണ് സ്വീകരിച്ചത്. റെയിൽ പദ്ധതിയുടെ ഡിപിആറും അന്തിമ സ്ഥലനിർണയ സർവേയും നടത്താൻ റെയിൽവേ ബോർഡ് സമീപകാലത്ത് തീരുമാനിച്ചിരുന്നു. സ്ഥലനിർണയ സർവേയും ഉപഗ്രഹ ലിഡാർ സർവേയും നടത്തി. ഡിപിആർ തയ്യാറാക്കൽ മുമ്പോട്ടുപോയില്ല. പദ്ധതിക്ക് ബജറ്റിൽ തുക വകയിരുത്തുമെന്നും നടപടി വേഗത്തിലാകുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാൽ ബജറ്റിൽ കേരളത്തിന്റെ റെയിൽവേ ആവശ്യങ്ങൾ പൂർണമായും അവഗണിച്ചതിനൊപ്പം വയനാട് റെയിൽവേയിലും മിണ്ടാട്ടമില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..