പി എ മുഹമ്മദ് നഗർ (കർലാട്)
സിപിഐ എം വൈത്തിരി ഏരിയാ സമ്മേളനത്തിന് കർലാട് തടാകത്തിനരികിൽ ഒരുക്കിയ പി എ മുഹമ്മദ് നഗറിൽ ഉജ്വല തുടക്കം. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനംചെയ്തു. മുതിർന്ന ഏരിയാ കമ്മിറ്റി അംഗം കെ പി രാമചന്ദ്രൻ പതാക ഉയർത്തി. സമ്മേളനത്തിന് മുന്നോടിയായി പ്രകടനവും പുഷ്പാർച്ചനയും നടന്നു. വർഷ മണികണ്ഠൻ, മയൂഖ കെ അനീഷ്, അനീഷ്യ അനി, ദിയ കൃഷ്ണ എന്നിവർ പതാകഗാനം ആലപിച്ചു.
എം വി വിജേഷ് രക്തസാക്ഷി പ്രമേയവും കെ ജെറീഷ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. എൻ സി പ്രസാദ് (കൺവീനർ), എം വി വിജേഷ്, എം രമേഷ്, അനസ് റോസ്ന സ്റ്റെഫി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. എൽസി ജോർജ് കൺവീനറായി മിനുട്സ്, എം ജനാർദനൻ കൺവീനറായി പ്രമേയം, കെ അനീഷ് കുമാർ കൺവീനറായി രജിസ്ട്രേഷൻ എന്നീ സബ്കമ്മിറ്റികൾ പ്രവർത്തിക്കുന്നു. ഏരിയാ സെക്രട്ടറി സി യൂസഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി വി സഹദേവൻ, വി വി വി ബേബി, ഉഷാകുമാരി, കെ റഫീഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോബിസൺ ജെയിസ്, എം സൈദ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സംഘാടകസമിതി കൺവീനർ കെ എൻ ഗോപിനാഥൻ സ്വാഗതം പറഞ്ഞു. 100 പ്രതിനിധികളും 15 ഏരിയാ കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തിലുള്ളത്. ഗ്രൂപ്പ് ചർച്ച പൂർത്തിയാക്കി പൊതുചർച്ചയ്ക്ക് തുടക്കമായി. ഞായറാഴ്ച ചർച്ചയുടെ മറുപടി പറഞ്ഞശേഷം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും. സമ്മേളനത്തിന് സമാപനംകുറിച്ച് ഞായർ വൈകിട്ട് നാലിന് കാവുംമന്ദത്ത് ചുവപ്പ് വളന്റിയർ മാർച്ചും ബഹുജന പ്രകടനവും നടക്കും. പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..