25 December Wednesday

ഗോത്രവിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 24, 2024
പി എ മുഹമ്മദ്‌ നഗർ
ജില്ലയിലെ ഗോത്രവിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന്‌ സിപിഐ എം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസി ജനസംഖ്യയുള്ള ജില്ലയാണ് വയനാട്. ജനസംഖ്യയുടെ 18.75 ശതമാനം ഗോത്രവിഭാഗമാണ്‌.  ഇവരുടെ ഉന്നമനത്തിനായി എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ  സ്വാഗതാർഹമാണ്‌. 
സ്പെഷ്യൽ റിക്രൂട്ട്മെന്റിലൂടെ  വനം, പൊലീസ്, എക്സൈസ് വകുപ്പുകളിൽ ആയിരത്തോളം പേർക്ക് തൊഴിൽ നൽകി. വനാവകാശ നിയമത്തിലൂടെ  അയ്യായിരത്തിലധികം കുടുംബങ്ങൾക്ക് ഭൂമി നൽകി. 3865 കുടുംബങ്ങൾ തികച്ചും ഭൂരഹിതരാണ്. ഇവർക്കും 2012 മുതൽ കുടിൽകെട്ടി 16 കേന്ദ്രങ്ങളിൽ താമസിക്കുന്ന 1385 കുടുംബങ്ങൾക്കും  ഭൂമി നൽകുന്നതിന്‌  മുന്തിയ പരിഗണന നൽകണം.
സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഭാഗമായി  നിർബന്ധപൂർവം കുടുംബങ്ങളെ ഒഴിപ്പിക്കരുത്‌. ഇത്തരം കേന്ദ്രങ്ങളിൽ വൈദ്യുതി, വീട്, റോഡ്, കുടിവെള്ളം എന്നിവയ്ക്ക് പദ്ധതികൾ അനുവദിച്ചിട്ടും നടപ്പാക്കാൻ വനംവകുപ്പ് അനുവദിക്കുന്നില്ല.  ഇതിന്‌ അനുവാദം നൽകണം.  ഉന്നതികളിൽ റോഡ്, കുടിവെള്ളം, വൈദ്യുതി, ശ്മശാനം തുടങ്ങിയവ ഉറപ്പാക്കണം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നിയമിച്ച മെന്റർ ടീച്ചർമാരെ സ്ഥിരപ്പെടുത്തണം.  രേഖ നൽകിയിട്ടും ഭൂമി അളന്നുനൽകാത്ത പ്രശ്ങ്ങളുണ്ട്‌. ഇത്‌ പരിഹരിക്കണം.  വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് ഫലപ്രദമായ നടപടി സ്വീകരിക്കണം. വിദ്യാസമ്പന്നരായ  യുവജനങ്ങൾക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കണം. വാസയോഗ്യമല്ലാതായ വീടുകൾ പുതുക്കിപ്പണിയണമെന്നും  സമ്മേളനം ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top