22 December Sunday

മണ്ണിടിഞ്ഞ്‌ ഗതാഗതം മുടങ്ങി; കണ്ടില്ലെന്ന്‌ നടിച്ച്‌ പഞ്ചായത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

മണ്ണിടിഞ്ഞ അമ്പലക്കൊല്ലി വിമലനഗര്‍ റോഡ്‌

തലപ്പുഴ
മണ്ണിടിഞ്ഞ്‌ റോഡ്‌ ഗതാഗത യോഗ്യമല്ലാതായി ദിവസങ്ങൾ പിന്നിട്ടിട്ടും കണ്ടില്ലെന്നുനടിച്ച്‌ തവിഞ്ഞാൽ പഞ്ചായത്ത്‌. അമ്പലക്കൊല്ലി------- വിമല നഗർ റോഡാണ്‌ മണ്ണിടിഞ്ഞ്‌ ഗതാഗതം മുടങ്ങിയത്‌. റോഡ്‌ സഞ്ചാരയോഗ്യമല്ലാതായതോടെ തലപ്പുഴ, അമ്പലക്കൊല്ലി പ്രദേശത്തുനിന്ന്‌ വിമലനഗറിലേക്കെത്താൻ പ്രയാസമനുഭവിക്കുകയാണ്‌. 70 മീറ്ററോളമാണ്‌ മണ്ണിടിഞ്ഞത്‌. റോഡിലൂടെ കാൽനടയാത്രപോലും സാധ്യമാകുന്നില്ലെന്ന്‌ നാട്ടുകാർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വന്തം വാർഡിലെ റോഡിന്റെ അവസ്ഥയാണിത്‌. അടിയന്തരമായി മണ്ണുമാറ്റി റോഡ്‌ ഗതാഗതയോഗ്യമാക്കണമെന്ന് അമ്പലക്കൊല്ലിയിലെ  സിപിഐ എം പ്രവർത്തകർ ആവശ്യപ്പെട്ടു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top