ബാവലി
മാരക മയക്കുമരുന്നായ 204 ഗ്രാം മെത്താംഫിറ്റമിനുമായി അഞ്ച് യുവാക്കൾ എക്‌സൈസിന്റെ പിടിയിലായി. വൈത്തിരി സ്വദേശികളായ ചുണ്ടേൽ എസ്‌റ്റേറ്റിൽ കടലിക്കാട്ട് വീട്ടിൽ കെ എം ഫൈസൽ റാസി(32), പരിയാരം പുതുക്കണ്ടി മുഹമ്മദ് അസനൂൽ ഷാദുലി (23), പുത്തൂർവയൽ അഞ്ഞിലി വീട്ടിൽ സോബിൻ കുര്യാക്കോസ്(23), എറണാകുളം വെട്ടിലപ്പാറ പള്ളത്തുപാറ പി എ മുഹമ്മദ് ബാവ(22), മലപ്പുറം മണിമൂലി വാരിക്കുന്ന് ഡെൽബിൻ ഷാജി ജോസഫ് (21) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കെഎൽ 12 എൽ 9740 ഇയോൺ കാറിന്റെ സ്റ്റിയറിങ്ങിന്റെ താഴെയുള്ള അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. രണ്ടുലക്ഷം രൂപയ്ക്ക് ബംഗളൂരുവിൽനിന്ന് വാങ്ങിയ മയക്കുമരുന്ന് കൽപ്പറ്റ, വൈത്തിരി മേഖലകളിൽ കേന്ദ്രീകരിച്ച് ഗ്രാമിന് നാലായിരം രൂപ നിരക്കിൽ ചില്ലറ വിൽപ്പനക്കാണ് കൊണ്ടുവന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മാനന്തവാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ പ്രജിത്ത്, പ്രിവന്റീവ് ഓഫീസർമാരായ കെ ജോണി, പി ആർ ജിനോഷ്, ഇ അനൂപ്, എടികെ രാമചന്ദ്രൻ, കെ കെ അജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി ജി പ്രിൻസ്, ഉണ്ണികൃഷ്ണൻ, കെ എസ് സനൂപ്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ പി ഷിംജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ
പ്രതികളെ റിമാൻഡ് ചെയ്തു.
ചിത്രം:
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..