16 September Monday

ഐസ്‌ക്രീമിൽ നിറയെ സ്‌നേഹമധുരം

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

എൻഎസ്എസ് വിദ്യാർഥികൾ ഐസ്‌ക്രീം വിൽപ്പന നടത്തുന്നു

 

മാനന്തവാടി
ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എൻഎസ്എസ് യൂണിറ്റ് ഒരുക്കിയ സ്റ്റാളിലെ ഐസ്‌ക്രീമിന് സഹജീവി സ്‌നേഹത്തിന്റെ മധുരം.  ദുരന്തത്തിൽ വിറങ്ങലിച്ചുപോയ ഒരുനാടിന് ചെറുതായെങ്കിലും സാന്ത്വനമാകുക എന്ന ലക്ഷ്യത്തോടെ ഒറ്റക്കാവില്ല ഒപ്പമുണ്ട് ഞങ്ങളും എന്ന സന്ദേശമുയർത്തിയാണ് വിദ്യാർഥികൾ ഐസ്‌ക്രീം സ്റ്റാൾ ഒരുക്കിയത്. സ്‌കൂളിലെ ആർട്‌സ് ഡേയോടനുബന്ധിച്ച് രണ്ട് ദിവസമാണ് കുട്ടികൾ ഐസ്‌ക്രീം വിൽപ്പന നടത്തിയത്. കച്ചവടത്തിൽനിന്ന് ലഭിക്കുന്ന ലാഭം ദുരന്തബാധിതർക്ക് വീട് നിർമിച്ച് നൽകാനുള്ള പദ്ധതിയിലേക്ക് നൽകും. വയനാടിന്റെ അതിജീവനത്തിനായി കൈകോർക്കാൻ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരാണ് ഈ സംരംഭവുമായി സഹകരിച്ചത്.15,000 രൂപയോളമാണ് ഐസ്‌ക്രീം വിൽപ്പനയിലൂടെ ലഭിച്ചത്. 
ഐസ്‌ക്രീം സ്റ്റാളിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ സി കെ രത്‌നവല്ലി നിർവഹിച്ചു. സ്ഥിരംസമിതി  ചെയർപേഴ്‌സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ റോണി ജേക്കബ്, കോ. പ്രോഗ്രാം ഓഫീസർ കെ പി അജീഷ്, അധ്യാപകരായ റഷീദ് തലപ്പുഴ, എം ജെ അഗസ്റ്റിൻ, വളന്റിയർമാരായ അഭിനന്ദ് എസ് ദേവ്, ആവണി കൃഷ്ണൻ, കൗഷിക്, പി എസ് അനിരുദ്ധ്, ആൽബിൻ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റാളിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top