03 December Tuesday

വീട് തകർന്നുവീണു: 5 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

നെന്മേനി റഹ്മത്ത് നഗറിൽ തകർന്ന വീട്‌

ബത്തേരി
 നെന്മേനി റഹ്മത്ത് നഗറിൽ വീട്‌ തകർന്ന്‌ അഞ്ചുപേർക്ക്‌ പരിക്കേറ്റു. മനക്കത്തൊടി ആബിദയുടെ വീടാണ് പുലർച്ചെ ഒന്നോടെ  തകർന്നുവീണത്.   ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങളുടെ ദേഹത്തേക്കാണ് വീടിന്റെ മേൽക്കൂരയും ഭിത്തിയും പതിച്ചത്. 
 ആബിദയുടെ ഭർത്താവിന്റെ സഹോദരി ജംഷീന(38),  ഉമ്മ റാബിയ (60), മക്കളായ റാമിസ് (18),  മുഹമ്മദ് ഐസാൻ (മൂന്ന്‌), ജംഷീനയുടെ ബന്ധു റൗഫ്(20)  എന്നിവർക്കാണ്‌ പരിക്കേറ്റത്‌.  ശബ്ദംകേട്ട് എത്തിയ സമീപവാസികളാണ്‌ ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്‌.  അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  പരിക്കേറ്റവർ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിന്റെ കാലപ്പഴക്കമാണ് മേൽക്കൂര തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പഞ്ചായത്ത് ജനപ്രതിനിധികളടക്കം റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top