22 December Sunday

വ്യാജമദ്യ വിൽപ്പനക്കാർക്കെതിരെ നാട്ടുകാർ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024
ബത്തേരി
തേക്കുംപറ്റയിൽ വ്യാജമദ്യ വിൽപ്പനക്കാർക്കെതിരെ ജനകീയ പ്രതിഷേധം. നൂൽപ്പുഴ പഞ്ചായത്ത്‌ പതിനൊന്നാം വാർഡിൽ ദേശീയ പാതയോരത്തുള്ള തേക്കുംപറ്റയിൽ വൻതോതിലാണ്‌ ബീവറേജസ്‌ ഔട്ട്‌ലെറ്റിൽ നിന്നും മറ്റും മൊത്തമായി വാങ്ങിക്കൊണ്ട്‌ വരുന്ന വിദേശമദ്യവും വാറ്റ്‌ ചാരായവും ചിലർ പരസ്യമായി വിറ്റഴിക്കുന്നത്‌. മദ്യവിൽപ്പന പരിസര വാസികൾക്കും വാഹന യാത്രക്കാർക്കും  പ്രയാസമുണ്ടാക്കുന്നതായി നാട്ടുകാർ പൊലീസിലും എക്‌സൈസിലും പരാതി നൽകിയിരുന്നു. വ്യാജമദ്യവുമായി പിടിയിലാവുന്നവർ പുറത്തുവന്നാൽ വീണ്ടും മദ്യവിൽപ്പന നടത്തുന്നതായാണ്‌ നാട്ടുകാരുടെ ആരോപണം. ചൊവ്വ രാവിലെ എട്ടിന്‌ സ്‌ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ മദ്യവിൽപ്പനക്കാരെ തടഞ്ഞുവച്ചത്‌ സംഘർഷത്തിന്‌ ഇടയാക്കി. സംഭവം അറിഞ്ഞ്‌ ബത്തേരി പൊലീസും സ്ഥലത്തെത്തി. മദ്യവിൽപ്പന നടത്തുന്നതായി നാട്ടുകാർ ആരോപിച്ച ചിലരെ സ്‌റ്റേഷനിൽ എത്താൻ പൊലീസ്‌ നിർദേശിച്ചതോടെയാണ്‌ സംഘർഷം ഒഴിഞ്ഞത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top