23 December Monday

1.25 കോടിയുടെ കുടിശ്ശിക തീര്‍പ്പാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024
കൽപ്പറ്റ
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽനിന്ന്‌ വായ്പയെടുത്ത് കുടിശ്ശികയായവർക്കായി നടത്തിയ അദാലത്തിൽ 1.25 കോടി രൂപയുടെ കുടിശ്ശിക തീർപ്പാക്കി. ഉപഭോക്താക്കൾക്ക്‌ ഇളവുകളോടെ വായ്പ തീർപ്പാക്കാനുള്ള അവസരം ലഭിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന അപേക്ഷകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന് സർക്കാരിലേക്ക് റിപ്പോർട്ട് നൽകും. 
സ്വയം തൊഴിൽ, വിദ്യാഭ്യാസ, ഭവന, കാർഷിക വായ്പകളാണ് പരിഗണിച്ചത്. അദാലത്ത് ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ഡയറക്ടർ അന്നമ്മ രാജു ഉദ്ഘാടനംചെയ്തു. മാനേജിങ് ഡയറക്ടർ സി അബ്ദുൾ മുജീബ്, ഡയറക്ടര്‍ മാജിദ മജീദ്, ജനറൽ മാനേജർ ബി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top