ബത്തേരി
മൂലങ്കാവിൽ ഓട്ടോ സ്‌റ്റാൻഡിലേക്ക് കാർ ഇടിച്ചുകയറി മൂന്ന് ഓട്ടോ ഡ്രൈവർമാർക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കൾ പകൽ ഒന്നരയോടെയാണ് ബത്തേരി ഭാഗത്ത് നിന്നും വരികയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ സ്‌റ്റാൻഡിലുണ്ടായിരുന്ന ഓട്ടോറിക്ഷകൾ ഇടിച്ചുതെറിപ്പിച്ചത്. വിൽസൺ (53), ബഷീർ (55), ജോയി (54) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ജോയിയെ കോഴിക്കോട് മെഡിക്കൽ കോളേജിലും വിൽസണിനെ മേപ്പാടി വിംസ് മൂപ്പൻസ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അഞ്ച് ഓട്ടോകളും തകർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..