26 December Thursday

തിരുനെല്ലിയിൽ പുത്തരിയുത്സവം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 25, 2023
തിരുനെല്ലി
മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്.  ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് നെൽക്കതിർ ശേഖരിച്ച്‌ കറ്റകളാക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുനെല്ലി ക്ഷേത്രത്തിലെത്തിച്ചു. ദൈവത്താർ മണ്ഡപത്തിൽ കറ്റകൾ ജീവനക്കാർ സ്വീകരിച്ചു. ഇവിടെനിന്ന്‌ എഴുന്നള്ളിച്ച്  മേൽശാന്തി ഇ എൻ കൃഷ്ണൻ നമ്പൂതിരി കതിർപൂജ നടത്തി.  പുത്തരിസദ്യയുമുണ്ടായിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top