26 December Thursday

മുളകുപൊടി വിതറി മാലപൊട്ടിച്ച
യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 25, 2023
ഗൂഡല്ലൂർ
വയോധികയുടെ മുഖത്ത് മുളകുപൊടി വിതറി മാലപൊട്ടിച്ച യുവാവിനെ ഗൂഡല്ലൂർ പൊലീസ് അറസ്റ്റ്ചെയ്തു. മൈസൂരുവിലെ  ഇറച്ചിവ്യാപാരി  സനാഹുള്ള (40) ആണ് പിടിയിലായത്. കഴിഞ്ഞ എട്ടിന്‌ പാട്ടവയൽ സ്വദേശി യശോദയുടെ രണ്ടേകാൽ പവന്റെ മാലയാണ്‌ പൊട്ടിച്ചത്. ബന്ധുവീട്ടിൽ പോകാനായി ഗൂഡല്ലൂർ പൂഴവെട്ടിയിൽ നിൽക്കുമ്പോൾ ബെെക്കിലെത്തിയ പ്രതി മുഖത്ത് മുളകുപൊടി വിതറി മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ഇരുന്നൂറ്റിയമ്പതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അഞ്ഞൂറോളം പേരെ ചോദ്യംചെയ്തു. മാല പൊട്ടിക്കുമ്പോൾ പ്രതി ധരിച്ചിരുന്ന ഹെൽമെറ്റിന്റെ പിറകുഭാഗം കേടുവന്നിരുന്നു. ഈ ഹെൽമെറ്റ് ധരിച്ച് പ്രതി യാത്രചെയ്യുന്ന ദൃശ്യങ്ങൾ പല സിസിടിവികളിൽനിന്നും പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മെെസൂരുവിൽനിന്നാണ് പ്രതിയെ പിടികൂടിയത്. പരിശോധനയിൽ ഇയാൾ സഞ്ചരിച്ച ബെെക്കിന്റെ നമ്പർ വ്യാജമാണെന്നും കണ്ടെത്തി. ബെെക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top