26 December Thursday

വയലിനിൽ വിസ്മയം തീർത്ത്‌ ഗ്രിഗറി അലിസൺ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 25, 2023

മഹാനവമിയോടനുബന്ധിച്ച്‌ ബത്തേരി ഗണപതി ക്ഷേത്രത്തിൽ കോട്ടക്കുന്ന് കലാക്ഷേത്രയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത അമേരിക്കൻ വയലിനിസ്റ്റ് ഗ്രിഗറിഅലിസണും പേരൂർ ജയപ്രകാശും ചേർന്നവതരിപ്പിച്ച വയലിൻ ഡ്യുയറ്റിൽ നിന്ന്

 

ബത്തേരി
നവരാത്രി സംഗീത കച്ചേരിയിൽ വയലിനിൽ വിസ്മയം തീർത്ത്‌   അമേരിക്കൻ വയലിനിസ്‌റ്റ്‌. തിങ്കൾ വൈകിട്ട്‌ മഹാഗണപതി ക്ഷേത്രത്തിൽ  നൃത്തവിദ്യാലയം ഒരുക്കിയ ബിലഹരി ഫ്യൂഷനിലാണ്‌ അമേരിക്കക്കാരനായ ഗ്രിഗറി അലിസൺ വയലിൻ ഡ്യൂയറ്റ്‌ അവതരിപ്പിച്ച്‌ സദസ്സിന്റെ കൈയടി നേടിയത്‌. സംഗീതത്തിലെ ബഹുമുഖ പ്രതിഭയായ ഗ്രിഗറി ചെറുപ്രായത്തിൽ തന്നെ പിയാനോയിലും വെസ്‌റ്റേൺ വയലിൻ സംഗീതത്തിലും കഴിവുതെളിയിച്ച വ്യക്തിയാണ്‌. നിരവധി ഹോളിവുഡ്‌ ചിത്രങ്ങൾക്കും പശ്ചാത്തല സംഗീതമൊരുക്കി. ബർക്കിലി കോളേജ്‌ ഓഫ്‌ മ്യൂസിക്കിൽനിന്ന്‌ ബിരുദം നേടിയ ഇദ്ദേഹം അഭിനയരംഗത്തും കഴിവുതെളിയിച്ചു. നിരവധി ആൽബങ്ങളും പുറത്തിറക്കി. 2014ൽ പോർട്ട്‌ലാൻഡിൽ പേരൂർ ഇ ബി ജയപ്രകാശിന്റെ ശിക്ഷണത്തിലാണ്‌ ഇന്ത്യൻ കർണാട്ടിക്‌ വയലിനിൽ പഠനം ആരംഭിച്ചത്‌. ഇന്ത്യയിൽ ആദ്യമായാണ്‌ ബത്തേരിയിൽ  ഗ്രിഗറി അലിസൺ സംഗീതപരിപാടി അവതരിപ്പിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top