23 December Monday

ഒരു കോടി നൽകാമെന്ന്‌ പറഞ്ഞ്‌ തട്ടിപ്പ്‌; തൃശൂര്‍ സ്വദേശി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

രാജീവ്‌

മേപ്പാടി
ഒരു കോടി രൂപ വായ്‌പ നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷത്തോളം രൂപ തട്ടിയ കേസിലെ പ്രതി പിടിയിൽ. തൃശൂർ പനങ്ങാട് അഞ്ചാംപരത്തി എറാശ്ശേരി വീട്ടിൽ ഇ എച്ച് രാജീവിനെയാണ്‌(33) മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. മേപ്പാടി സ്വദേശിയുടെ പരാതിയിലാണ് നടപടി. ആഗസ്‌ത്‌, സെപ്തംബർ മാസങ്ങളിൽ പല തവണകളിലായി 9,90250 രൂപ തട്ടിയെടുത്തെന്നാണ്‌ പരാതി.
കൂടുതൽ തട്ടിപ്പിനായി പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് കൽപ്പറ്റ പുതിയ സ്റ്റാൻഡ് പരിസരത്തുനിന്ന്‌ പിടികൂടിയത്‌. 
 മതിലകം, കൊടുവള്ളി, അന്തിക്കാട്, കൊടുങ്ങല്ലൂർ സ്റ്റേഷനുകളിൽ വ്യാജ കറൻസി നോട്ട് കേസുകളിലെ പ്രതിയാണ് ഈ കേസുകളിൽ ജാമ്യത്തിലിറങ്ങിയതാണ്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top