കൽപ്പറ്റ
വയനാട് പൊലീസിന്റെ ഡോഗ് സ്വകാഡിലെ എക്‌സ്‌പ്ലോസീവ് സ്നിഫർ ഡോഗ് അമ്മു ഓർമയായി. വ്യാഴം ഉച്ചയോടെയായിരുന്നു അന്ത്യം. ഒമ്പത് വസുണ്ടായിരുന്ന അമ്മു പൊലീസിന്റെ ‘കെ –-9’ സ്വകാഡ് അംഗമായിരുന്നു.
ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിൽ ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സിൽ അന്തിമോപചാരം അർപ്പിച്ചിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.
പ്രമാദമായ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസിനൊപ്പം ഉണ്ടായിരുന്നു. 2017ൽ കേരളാ പൊലീസ് ഡ്യൂട്ടി മീറ്റിൽ എക്‌സ്‌പ്ലോസീവ് സ്‌നിഫിങ്ങിൽ മൂന്നാം സ്ഥാനം നേടി. 2018ൽ ഓൾ ഇന്ത്യ പൊലീസ് ഡ്യൂട്ടി മീറ്റിലും പങ്കെടുത്തു. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ സുധീഷ്, പി ജിതിൻ എന്നിവരായിരുന്നു പരിശീലകർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..