05 November Tuesday
കാരറ്റ്‌ ഇറക്കുമതി:

നീലഗിരിയിലെ കർഷകർ
ആശങ്കയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

ഊട്ടിയിൽ കാരറ്റ്‌ വിളവെടുക്കുന്ന കർഷകർ

 
ഗൂഡല്ലൂർ
ഡൽഹിയിൽനിന്ന്‌ നീലഗിരിയിലേക്ക്‌ കാരറ്റ്‌ ഇറക്കുമതി ചെയ്യുന്നതിൽ കർഷകർക്ക്‌ ആശങ്ക. മേട്ടുപ്പാളയത്തെ മാർക്കറ്റിലേക്കാണ്‌ ഡൽഹിയിൽനിന്ന്‌ കാരറ്റ്‌ എത്തിക്കുന്നത്‌. ഇത്‌ ഊട്ടി കാരറ്റ്‌ എന്ന വ്യാജേന വിൽപ്പന നടത്തുകയാണെന്നും കർഷകർ പരാതിപ്പെടുന്നു. വൻതോതിൽ കാരറ്റ്‌ കൃഷിയുള്ള സ്ഥലമാണ് ഊട്ടി ഉൾപ്പെടുന്ന നീലഗിരി. ഇവിടുത്തെ കാരറ്റിന്‌ ഡിമാൻഡും കൂടുതലാണ്‌. കേരളം, കർണാടകം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക്‌ കയറ്റിപ്പോകുന്നുമുണ്ട്‌. രുചിയിലും നിറത്തിലും ഗുണമേന്മയുള്ളതാണ്‌. മറ്റു കാരറ്റുകൾ ഇറക്കുമതി ചെയ്യുന്നത്‌ ഊട്ടി കാരറ്റിനെ പ്രതികൂലമായി ബാധിക്കുമെന്നും വില ഇടിയുമെന്നും കർഷകർ പറയുന്നു. ഗുണമേന്മയില്ലാത്ത കാരറ്റുകൾ ഇറക്കുമതിചെയ്‌ത്‌ ഊട്ടി കാരറ്റെന്ന വ്യാജേന വിൽപ്പന നടത്തുന്നത്‌ നിരോധിക്കണമെന്നതാണ്‌ ആവശ്യം. അടിയന്തരമായി സർക്കാർ പ്രശ്‌നത്തിൽ ഇടപെടണമെന്നും കർഷകർ ആവശ്യപ്പെട്ടു. കഴിഞ്ഞവർഷവും മേട്ടുപ്പാളയത്തെ ചില ചന്തകളിൽ ഡൽഹിയിൽനിന്ന്‌ കാരറ്റ് കൊണ്ടുവന്നിരുന്നു. കർഷകർ പ്രതിഷേധിച്ചതോടെ ഇറക്കുമതി നിർത്തി. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top