17 November Sunday

വനം വന്യജീവി നിയമത്തില്‍ ഭേദ​ഗതി വേണം കര്‍ഷകസംഘം മാര്‍ച്ചിൽ പ്രതിഷേധമിരമ്പി

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

പ്രതിഷേധ സമരം സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

 

മാനന്തവാടി
വന്യജീവികൾ ജനവാസമേഖലയിലിറങ്ങി  ജീവനും കൃഷിക്കും നാശം വരുത്തുന്നത് തടയുക, വനം – -വന്യജീവി നിയമത്തിൽ ഭേദ​ഗതി വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്  കർഷകസംഘത്തിന്റെ നേതൃത്വത്തിൽ മാനന്തവാടി ഡിഎഫ്ഒ ഓഫീസ് ഉപരോധത്തിലും മാർച്ചിലും പ്രതിഷേധമിരമ്പി. നിരവധി കർഷകരാണ്   സമരത്തിൽ പങ്കാളിയായത്. ബുധൻ രാവിലെ 7.30ഓടെ കർഷക സംഘം പ്രവർത്തകർ ഡിഎഫ്ഒ ഓഫീസിലെ പ്രധാന കവാടമുൾപ്പെടെ എല്ലാ വഴികളും ഉപരോധിച്ചു.  ജീവനക്കാരെയും വനംവകുപ്പ് ഉദ്യോ​ഗസ്ഥരെയും കയറ്റിവിട്ടില്ല. പകൽ 10.30ഓടെ പോസ്റ്റ്‌ ഓഫീസ് പരിസരത്തുനിന്ന്‌ ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ചും കൂടി എത്തിയതോടെ ഡിഎഫ്ഒ ഓഫീസ് വലിയ സമരകേന്ദ്രമായി മാറി.  
               കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റിയം​ഗം സി കെ ശശീന്ദ്രൻ സമരം ഉദ്ഘാടനംചെയ്തു. കർഷക സംഘം  ജില്ലാ പ്രസിഡന്റ്‌ എ വി ജയൻ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി കെ സുരേഷ്,  ജസ്റ്റിൻ ബേബി, കെ എം വർക്കി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി ജി പ്രത്യുഷ് സ്വാ​ഗതം പറഞ്ഞു.  എം എ ചാക്കോ, ​എ ​ഗഫൂർ, സണ്ണി ജോർജ്, ടി ടി സ്കറിയ, ടി കെ ശ്രീജൻ, കെ സൈനബ, ലതാ ശശി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.  ഉച്ചയോടെ കർഷകസംഘം നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത്‌ നീക്കിയതോടെയാണ് പ്രതിഷേധ സമരം അവസാനിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top