26 December Thursday

കാപ്പ നിയമപ്രകാരം നാടുകടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Oct 26, 2023
കൽപ്പറ്റ
നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി. കൽപ്പറ്റ, പെരുന്തട്ട, മന്ദേപുരം വീട്ടിൽ നിയാസി(26)നെയാണ് ഒരുവർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്‌.  ജില്ലാ പൊലീസ് മേധാവി പദം സിങ്  സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ റിമാൻഡ് ചെയ്യുന്നതടക്കമുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി കവർച്ച, ദേഹോപദ്രവം, എൻഡിപിഎസ് ഉൾപ്പെടെയുള്ള എട്ടോളം കേസുകളിൽ പ്രതിയാണ് നിയാസ്.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top