26 December Thursday

സിബിഎസ്ഇ ജില്ലാ കലോത്സവം നാളെ മുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 26, 2023
മാനന്തവാടി
സിബിഎസ്ഇ ജില്ലാ  കലോത്സവം  വെള്ളി, ശനി ദിവസങ്ങളിൽ  മാനന്തവാടി അമൃത വിദ്യാലയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ മുഴുവൻ  സിബിഎസ്ഇ വിദ്യാലയങ്ങളിൽനിന്നുമായി 1500 ലധികം  വിദ്യാർഥികൾ വിവിധ മത്സരയിനങ്ങളിൽ പങ്കെടുക്കും. പ്രത്യേകം ഒരുക്കിയിട്ടുള്ള ആറ് സ്‌റ്റേജുകളിൽ 67 മത്സരയിനങ്ങൾ നടക്കും. ഉദ്ഘാടന ചടങ്ങിൽ പത്മശ്രീ ചെറുവയൽ രാമൻ പങ്കെടുക്കും. അമൃത വിദ്യാലയം പ്രിൻസിപ്പൽ പൂജിതാമൃത ചൈതന്യ, വൈസ് പ്രിൻസിപ്പൽ ഭാഗ്യലത,  സീറ്റാ ജോർജ്, ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top