26 December Thursday

ഓൺലൈൻ പടക്കവ്യാപാരം നിരോധിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 26, 2023
ബത്തേരി
ഓൺലൈൻ പടക്കവ്യാപാരം നിരോധിക്കണമെന്ന്‌ ഫയർവർക്ക്‌ ഡീലേഴ്‌സ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കൊളഗപ്പാറയിൽ ബത്തേരി അഗ്നിശമനസേന നിലയം ഓഫീസർ പി നിധീഷ്‌കുമാർ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ബെന്നി പുറ്റാട്‌ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ലെനിൻ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ്‌ പി പ്രസന്നകുമാർ മുതിർന്ന പടക്കവ്യാപാരികളെ ആദരിച്ചു. ജില്ലാ സെക്രട്ടറി ടി എ പ്രമോദ്‌, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വി സുരേഷ്‌ബാബു, വിബിൻ, ജയപാലൻ എന്നിവർ സംസാരിച്ചു. കേശവൻ കാപ്പിൽ സ്വാഗതവും കെ പി മുഹമ്മദാലി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ബെന്നി പുറ്റാട്‌ (പ്രസിഡന്റ്‌) വെങ്കിടേശ്വരൻ, കേശവൻ കാപ്പിൽ (വൈസ്‌ പ്രസിഡന്റുമാർ)  ടി എ പ്രമോദ്‌ (സെക്രട്ടറി) പ്രസാദ്‌, സുരേഷ്‌ (ജോയിന്റ്‌ സെക്രട്ടറിമാർ) കെ പി മുഹമ്മദാലി (ട്രഷറർ). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top