26 December Thursday

ഇടിമിന്നൽ: ഇലക്‌ട്രിക് ഉപകരണങ്ങള്‍ കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 26, 2023
തലപ്പുഴ
കഴിഞ്ഞ ദിവസം ഉണ്ടായ അപ്രതീക്ഷിത ഇടിമിന്നലിൽ തലപ്പുഴ മക്കിമല പ്രദേശത്തെ പത്തിലധികം വീടുകളിലെ ഇലക്‌ട്രിക് ഉപകരണങ്ങൾ കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ്‌ കണക്കാക്കുന്നത്‌. ചൊവ്വ വൈകിട്ട് 4.30ഓടെ ഉണ്ടായ ഇടിമിന്നലിലാണ്  വീടുകളിലെ ടിവി, സെറ്റ് ടോപ് ബോക്‌സ്, ഫ്രിഡ്ജ് എന്നിവ കത്തിനശിച്ചത്. പുന്നാട്ടു കുഴി ജയിംസ്, പൊട്ടക്കൽ ബെന്നി എന്നിവരുടെ ടിവി, സെറ്റ് ടോപ് ബോക്‌സ്, വയറിങ്‌ സാധനങ്ങൾ എന്നിവ നശിച്ചു. തൊഴാലപുത്തൻ പുര മാത്യു, തളാപ്പിൽ സിസിലി, കാട്ടാക്കോട്ടിൽ ജോർജ്, യേശുദാസ് അറുകാക്കൽ തുടങ്ങിയവരുടെ വീടുകളിലും ഇലക്‌ട്രിക്‌ ഉപകരണങ്ങൾ നശിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top